ചെങ്കള: ഇ.കെ നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയുടെ കീഴില്‍ നായന്മാര്മൂല പടിഞ്ഞാര്‍ മൂലയില്‍ കോവിഡ് രോഗികളെ മാത്രം ചികിത്സിക്കാന്‍ പ്രത്യേക ആസ്പത്രി ആരംഭിച്ചു. ആസ്പത്രിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ ആസ്പത്രി സഹകരണസംഘം പ്രസിഡണ്ട് എ. ചന്ദ്രശേഖര നിര്‍വഹിച്ചു. ഡയറക്ടര്‍ എ. നാരായണന് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മൊയ്തീന് ജാസ്സിര്‍ അലി, തൗസീഫ് അഹമ്മദ്, ഡയറക്ടര്‍ മോഹസീന, അഡ്മിനിസ്ട്രേറ്റര്‍ ഡി.എന്‍ രാധാകൃഷ്ണ, ബിനി പി. തോമസ് സംസാരിച്ചു. മാനേജര്‍ പ്രദീപ് കെ സ്വാഗതവും സെക്രട്ടറി രത്നാകര ജി. നന്ദിയും പറഞ്ഞു.