കോവിഡ്: ജില്ലയില്‍ ഡോക്ടര്‍ അടക്കം 3 പേര്‍ കൂടി മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ അടക്കം മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍കോട് ബീരന്തബയല്‍ ഐ.എം.എ. ഹാളിന് സമീപം താമസിക്കുന്ന ഡോ. എസ്. സതീഷന്‍(66), തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ പാങ്കോട് ശാംഭവി(64), കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അബ്ദുല്‍ ഖാദര്‍ അഹ്മദ്(60) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഉഡുപ്പി പടുബിദ്രി സ്വദേശിയായ ഡോ. സതീഷന്‍ ശിശുരോഗ വിദഗ്ധനാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടക്കം സേവനം അനുഷ്ഠിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. അസുഖത്തെ തുടര്‍ന്ന് ഇന്നലെ ആസ്പത്രിയില്‍ […]

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ അടക്കം മൂന്നു പേര്‍ കൂടി മരിച്ചു. കാസര്‍കോട് ബീരന്തബയല്‍ ഐ.എം.എ. ഹാളിന് സമീപം താമസിക്കുന്ന ഡോ. എസ്. സതീഷന്‍(66), തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ പാങ്കോട് ശാംഭവി(64), കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അബ്ദുല്‍ ഖാദര്‍ അഹ്മദ്(60) എന്നിവരാണ് മരിച്ചത്.
കര്‍ണാടക ഉഡുപ്പി പടുബിദ്രി സ്വദേശിയായ ഡോ. സതീഷന്‍ ശിശുരോഗ വിദഗ്ധനാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ അടക്കം സേവനം അനുഷ്ഠിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് വിരമിച്ചത്. അസുഖത്തെ തുടര്‍ന്ന് ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെയാണ് മരിച്ചത്. ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ത്ഥ്(എഞ്ചിനീയര്‍, അമേരിക്ക), സുസ്മിത (ബംഗളൂരു). മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: ജനാര്‍ദ്ദന റാവു, സുരേഷ്, സുഭാഷ്, അന്‍സിയ.
ശ്യാംഭവി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ പരിയാരത്തേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.
അബ്ദുല്‍ ഖാദര്‍ അഹ്മദ് ദുബായില്‍ ബിസിനസുകാരനായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: റൈഹാന, റാഫത്ത്, റയാഷ്, റാഫിയ. മരുമകന്‍: ഷഹ്‌സിന്‍.

Related Articles
Next Story
Share it