കാസര്‍കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ റസിഡന്റ് അസോസിയേഷനുകളും വാര്‍ഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണം.
അപാര്‍ട്മെന്റ് സമുച്ചയങ്ങള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കടകള്‍, ക്ലബ്ബുകള്‍, മാളുകള്‍ മുതലായവയില്‍ അണുബാധ കൂടുതല്‍ പടരാതിരിക്കാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണം. അണുബാധയുടെ വ്യാപനത്തെ നിസ്സാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാകില്ല. പൊതു സ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം, എല്ലാ പൊതുസ്ഥലങ്ങളിലും ജീവനക്കാരും സ്ഥാപന ഉടമകളും സന്ദര്‍ശകരും ഗുണനിലവാരമുള്ള മാസ്കുകള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കണം. ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ ഉപയോഗം ഫെബ്രുവരി 15 വരെ ജാഗ്രതയോടെ നിയന്ത്രിക്കണം. എന്നാല്‍ നിര്‍ത്തി വെക്കേണ്ടതില്ല. കെട്ടിടത്തില്‍ ശുചിത്വം ഉറപ്പു വരുത്തുകയും പ്രവേശിക്കുന്നതിന് മുമ്പ് താപനില പരിശോധിക്കുകയും സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുകയും വേണം. ആവശ്യമുള്ളിടത്തെല്ലാം ഇരട്ട വാക്സിനേഷന് സ്റ്റാറ്റസ് ഉറപ്പു വരുത്തണം. ലിഫ്റ്റുകളുടെ ഉപയോഗം ഒരു സമയം നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക. ഇത്തരം കെട്ടിടങ്ങള്‍ സന്ദര്‍ശിക്കാനും നിയന്ത്രണ നടപടികള്‍ പര്യാപ്തമാണോ എന്ന് പരിശോധിക്കാ ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണം. ബ്രേക് ദി ചെയിന്‍ മാര്ഗനിര്ദ്ദേശങ്ങള്പാലിച്ച് കോവിഡ് വ്യാപനത്തെ തടയുന്നതിന് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ജാഗ്രത വേണമെന്നും കലക്ടര്‍ പറഞ്ഞു.