കോവിഡ് വ്യാപനം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസ്സല്‍സ്: ഒരാണ്ട് പിന്നിട്ടിട്ടും ശൗര്യമടങ്ങാതെ കോവിഡ്. വ്യാപനം പേടിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ് ലോക്ക്ഡൗണ്‍. 2.1 കോടി ജനങ്ങളെ ഇത് ബാധിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കാത്ത ഷോപ്പുകള്‍, ഹോട്ടലുകള്‍, സാംസ്‌കാരിക- കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പോളണ്ടില്‍ അടച്ചിടുക. മൂന്നാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. നവംബര്‍ മുതല്‍ പോളണ്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്. ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജര്‍മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനികളുടെ വിതരണം […]

ബ്രസ്സല്‍സ്: ഒരാണ്ട് പിന്നിട്ടിട്ടും ശൗര്യമടങ്ങാതെ കോവിഡ്. വ്യാപനം പേടിച്ച് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി. ഫ്രാന്‍സും പോളണ്ടും ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഫ്രാന്‍സില്‍ 16 മേഖലകളിലാണ് ലോക്ക്ഡൗണ്‍. 2.1 കോടി ജനങ്ങളെ ഇത് ബാധിക്കും. അവശ്യ വസ്തുക്കള്‍ വില്‍ക്കാത്ത ഷോപ്പുകള്‍, ഹോട്ടലുകള്‍, സാംസ്‌കാരിക- കായിക കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പോളണ്ടില്‍ അടച്ചിടുക. മൂന്നാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍. നവംബര്‍ മുതല്‍ പോളണ്ടില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്ന നിലയിലാണ്.

ലോക്ക്ഡൗണ്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജര്‍മനിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനികളുടെ വിതരണം വൈകിയതിനാല്‍ യൂറോപ്യന്‍ യൂണിയനില്‍ ഉടനീളം വാക്സിന്‍ തടസപ്പെട്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങള്‍ ഓക്സ്ഫോര്‍ഡ്-ആസ്ട്രസെനിക്ക കൊവിഡ് വാക്സിന്‍ ഉപയോഗം തടഞ്ഞതും തിരിച്ചടിയാകുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ആസ്ട്രനെക്ക നിര്‍ത്തിവെച്ചത്.

Related Articles
Next Story
Share it