തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോവിഡ്-19 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഡി.എം.ഒ നല്‍കുന്ന പട്ടികയില്‍ ഉള്ളവര്‍ക്ക് മാത്രം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു. റീവേഴ്സ് ക്വാറന്‍ൈറനില്‍ ഉള്ളവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കില്ല. ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണി മുതല്‍ ഡിസംബര്‍ 13 വൈകീട്ട് മൂന്ന് മണി വരെയുള്ള കോവിഡ്-19 രോഗികള്‍, […]

കാസര്‍കോട്: കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു. റീവേഴ്സ് ക്വാറന്‍ൈറനില്‍ ഉള്ളവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കില്ല. ഡിസംബര്‍ അഞ്ച് വൈകീട്ട് മൂന്ന് മണി മുതല്‍ ഡിസംബര്‍ 13 വൈകീട്ട് മൂന്ന് മണി വരെയുള്ള കോവിഡ്-19 രോഗികള്‍, അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡി.എം.ഒ തയാറാക്കുക.
പ്രത്യേകം നിയോഗിച്ച സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരും സ്പെഷല്‍ പോളിംഗ് അസിസ്റ്റന്റുമാരും പി.പി.ഇ കിറ്റ് ധരിച്ച് വീടുകളിലോ ആസ്പത്രികളിലോ സി.എഫ്.എല്‍.ടി.സികളിലോ ചെന്നാവും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം നടത്തുക. ഈ ഉദ്യോഗസ്ഥരെ ബ്ലോക്കുകളിലേക്കും നഗരസഭകളിലേക്കും നിയോഗിക്കുന്ന റാന്‍ഡമൈസേഷന്‍ യോഗത്തില്‍ നടത്തി. ഇതനുസരിച്ച് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി. അവരവര്‍ ജോലി ചെയ്യുന്നതോ താമസിക്കുന്നതോ ആയ ബ്ലോക്കിലോ നഗരസഭയിലോ ഡ്യൂട്ടി അനുവദിച്ചിട്ടില്ല.സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുതിര്‍ന്നവരെയോ കുട്ടികളെയോ തൊടരുത്. ഒരുമിച്ച് അഞ്ച് പേരില്‍ കൂടുതല്‍ പ്രചാരണത്തിനായി പോവരുത്. മാസ്്കും ഗ്ലൗസും നിര്‍ബന്ധമായി ധരിക്കണം. മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ച് മാതൃക കാണിക്കണം. കുടുംബയോഗങ്ങളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരുത്. പൊതുയോഗത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 100 പേരെ പങ്കെടുപ്പിക്കാം. ഹരിതപെരുമാറ്റച്ചട്ടം പാലിക്കണം. പൊതു ഇടങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വോട്ടുപിടിത്തം കര്‍ശനമായി വിലക്കിയിരിക്കുന്നു.
വാഹന പാസിനുള്ള അപേക്ഷ ജില്ലാ കലക്ടര്‍ക്കാണ് നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥിക്ക് നാല്, ബ്ലോക്ക് പഞ്ചായത്ത് മൂന്ന്, ഗ്രാമപഞ്ചായത്ത് ഒന്ന് എന്നിങ്ങനെ വാഹനങ്ങള്‍ക്ക് അനുമതി തേടാം.
അതത് മണ്ഡലത്തിലെ ആളായിരിക്കണം പോളിംഗ് ഏജന്റ്. കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ബൂത്തുകളില്‍ പോളിംഗ് ഏജന്റുമാരുടെ എണ്ണം കുറക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കലക്ടര്‍ അഭ്യര്‍ഥിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ക്രിട്ടിക്കല്‍ ആയി കണ്ടെത്തിയ ബൂത്തുകളില്‍ സായുധ പൊലീസിനെ വിന്യസിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതും ഒരു സ്ഥാനാര്‍ഥിക്ക് 75 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കല്‍ വിഭാഗത്തില്‍പ്പെടുന്നത്. സ്ഥിരമായി തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ നടത്തുന്നവരായി കണ്ടെത്തിയവരുള്ള 180 ഓളം ബൂത്തുകള്‍ വള്‍നറബിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയതു പ്രകാരം കണക്കാക്കിയ ബൂത്തുകളെ പ്രത്യേക വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പാര്‍ട്ടികള്‍ക്ക് അവരുടെ ചെലവില്‍ ക്യാമറകള്‍ സ്ഥാപിക്കാമെന്നും കലക്ടര്‍ അറിയിച്ചു.

ഡിസംബര്‍ 13ന് രാവിലെ എട്ട് മണിക്ക് മുമ്പായി പോളിംഗ് ബൂത്തുകള്‍ സാനിറ്റൈസ് ചെയ്യണമെന്ന് വരണാധികാരികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇതിനായി കുടുംബശ്രീ യൂനിറ്റുകളെ ചുമതലപ്പെടുത്തണം. വോട്ടെടുപ്പ് വേളയില്‍ അടിയന്തിരമായി ആവശ്യമായി വന്നാല്‍ സാനിറ്റൈസ് ചെയ്യുന്നതിന് സാനിറ്റൈസിംഗ് ടീം പോളിംഗ് ബൂത്തില്‍ സജ്ജമായിരിക്കും. മാസ്‌ക് ധരിച്ച് വരുന്ന വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയലിന് നിര്‍ബന്ധമായി വിധേയമാകണം. ഇടതുകൈയിലെ ഗ്ലൗസ് ഊരി പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ വോട്ടിംഗ് കഴിഞ്ഞ് വിരലില്‍ മഷി പതിപ്പിച്ച് പുറത്തിറങ്ങിയ ശേഷമേ ഗ്ലൗസ് വീണ്ടും ധരിക്കാവൂ.
വരണാധികാരികള്‍ക്ക് ഡിസംബര്‍ അഞ്ചിന് വോട്ടിംഗ് യന്ത്രം വിതരണം ചെയ്യും. ആറിന് വോട്ടിംഗ് യന്ത്രത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. ഡിസംബര്‍ 13 വരെയും വോട്ടെടുപ്പിന് ശേഷവും രണ്ട് തട്ടിലുള്ള സുരക്ഷയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles
Next Story
Share it