അമേരിക്കയില്‍ കുട്ടികളില്‍ കോവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ അമേരിക്കയില്‍ കുട്ടികളിലെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി. നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെനാണ് അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്. കോവാക്‌സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. 2-18 വയസിനിടയിലുള്ള 526 കുട്ടികളില്‍ നടത്തിയ പീഡിയാട്രിക് ക്ലിനിക്കല്‍ […]

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ അമേരിക്കയില്‍ കുട്ടികളിലെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി. നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെനാണ് അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചത്.

രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്. കോവാക്‌സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. 2-18 വയസിനിടയിലുള്ള 526 കുട്ടികളില്‍ നടത്തിയ പീഡിയാട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലെ പരീക്ഷണമാണ് ഇതുവരെ പൂര്‍ത്തിയായത്. കോവാക്സിന്‍ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് ഇത് നടത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്.

Related Articles
Next Story
Share it