കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം; പരിശോധന മുടങ്ങുന്നു, സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം

ഗാസ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം മൂലം പരിശോധന മുടങ്ങുന്നു. കോവിഡ് പരിശോധന കിറ്റ് തീര്‍ന്നതു കാരണം ഗാസ മുനമ്പില്‍ നാലു ദിവസമായി പരിശോധന മുടങ്ങിയിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധിതരെ പരിശോധിക്കുന്നതിന് 'ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന്' അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡ് പരിശോധന നടത്താനായി ഗസ മുനമ്പില്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. ഇവിടെയാണ് ഉപകരണങ്ങളുടെ അഭാവം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. കോവിഡ് കേസുകളുടെ […]

ഗാസ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം മൂലം പരിശോധന മുടങ്ങുന്നു. കോവിഡ് പരിശോധന കിറ്റ് തീര്‍ന്നതു കാരണം ഗാസ മുനമ്പില്‍ നാലു ദിവസമായി പരിശോധന മുടങ്ങിയിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധിതരെ പരിശോധിക്കുന്നതിന് 'ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന്' അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് പരിശോധന നടത്താനായി ഗസ മുനമ്പില്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. ഇവിടെയാണ് ഉപകരണങ്ങളുടെ അഭാവം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഗാസയിലെ ആരോഗ്യ സംവിധാനം ദുരിതത്തിലാകുമെന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

75,000 മുതല്‍ 1,00,000 ഡോളര്‍ വരെ ചെലവില്‍ അധികൃതര്‍ പ്രതിദിനം 2,500 മുതല്‍ 3,000 വരെ പരിശോധനകള്‍ നടത്താറുണ്ടെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥനും മുന്‍ ആരോഗ്യമന്ത്രിയുമായ ബസെം നെയിം പറഞ്ഞു. 20 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. 2007 മുതല്‍ ഇസ്രായേല്‍ ഉപരോധത്തിന് വിധേയമാണിവര്‍. ഈജിപ്തും ഗാസയുമായുള്ള അതിര്‍ത്തി അടച്ചുപൂട്ടിയിട്ടുണ്ട്.

Coronavirus test kits run out in Gaza as ‘collapse’ fears grow

Related Articles
Next Story
Share it