വിവാദ പാഠഭാഗങ്ങള്‍: കണ്ണൂര്‍ വിസിയോട് വിശദീകരണം ചോദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദു അറിയിച്ചതാണ് ഇക്കാര്യം. വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടികളെന്നും ഇതുവരെ സിലബസ് മരവിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയെ ഉപരോധിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ എം.എ. ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് പാഠ്യ പദ്ധതിയില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ […]

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം തേടി. മന്ത്രി ആര്‍. ബിന്ദു അറിയിച്ചതാണ് ഇക്കാര്യം. വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടികളെന്നും ഇതുവരെ സിലബസ് മരവിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയെ ഉപരോധിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ എം.എ. ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് പാഠ്യ പദ്ധതിയില്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള ഭാഗത്ത് ഗോള്‍വാള്‍ക്കര്‍ അടക്കമുള്ളവരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയത്. ആര്‍.എസ്.എസ്. സൈദ്ധാന്തികരുടെ രചനകള്‍ അക്കാദമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി. രാജ്യത്തിന്റെ ശത്രുക്കള്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നതടക്കമുള്ള ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് എം.എ. പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഉള്ളത്. ബ്രണ്ണനിലെ അധ്യാപകര്‍ തന്നെ സിലബസ് തയ്യാറാക്കി നല്‍കിയതെന്നാണ് സൂചന.