എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ നെഹ്‌റുവിന്റെ പാതയില്‍ നിന്നും പൂര്‍ണ്ണമായും തട്ടിക്കൊണ്ടുപോയി ബി.ജെ.പി പാളയത്തില്‍ എത്തിക്കാനാണ് പല നേതാക്കളും ശ്രമിക്കുന്നത്. ആന്റണിയെ പോലൊരാള്‍ അന്ധമായ ഇടതുപക്ഷ വിരോധം വെച്ച് പുലര്‍ത്തുകയാണ്. നെഹ്‌റുവിനെയും ഗാന്ധിയെയും മറന്നുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ […]

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ നെഹ്‌റുവിന്റെ പാതയില്‍ നിന്നും പൂര്‍ണ്ണമായും തട്ടിക്കൊണ്ടുപോയി ബി.ജെ.പി പാളയത്തില്‍ എത്തിക്കാനാണ് പല നേതാക്കളും ശ്രമിക്കുന്നത്. ആന്റണിയെ പോലൊരാള്‍ അന്ധമായ ഇടതുപക്ഷ വിരോധം വെച്ച് പുലര്‍ത്തുകയാണ്. നെഹ്‌റുവിനെയും ഗാന്ധിയെയും മറന്നുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ നൊമ്പരപ്പെടുത്തുന്നു. അവരെല്ലാം ഇത്തവണ വോട്ട് ചെയ്യാന്‍ പോകുന്നത് ഇടത്പക്ഷത്തിനായിരിക്കും. രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് ഇലക്ഷന്‍ കമ്മീഷനാണെങ്കിലും ബി.ജെ.പിയുടെ അറിവോടെയാണിത്. ഇതേ കുറിച്ച് സി.പി.ഐയും സി.പി.എമ്മും നേരത്തേ പറഞ്ഞതാണ്. ബി.ജെ.പി എല്ലാ സ്ഥാപനങ്ങളെയും സ്വന്തം ചൊല്‍പ്പടിയിലാക്കുകയാണ്-അദ്ദേഹം പറഞ്ഞു. സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം ടി. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും സംബന്ധിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it