കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്നവരില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാറും ഉള്‍പ്പെടുന്നു. ആകെ 43 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ 27 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 16 വാര്‍ഡുകളില്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. മറ്റുവാര്‍ഡുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളും വാര്‍ഡുകളും: വിനോദ്കുമാര്‍ (ഏഴ്), കൊളത്തിങ്കാല്‍ അശോകന്‍ (എട്ട്), എം.വി മിഷ (പത്ത്), എം. ബാലാമണി (11), എം. കുഞ്ഞികൃഷ്ണന്‍ (13), സി.എച്ച് തസ്‌റീന (14), പി.കെ രഞ്ജിനി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മത്സരിക്കുന്നവരില്‍ കെ.പി.സി.സി സെക്രട്ടറി എം. അസിനാറും ഉള്‍പ്പെടുന്നു.
ആകെ 43 വാര്‍ഡുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ 27 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 16 വാര്‍ഡുകളില്‍ മുസ്ലിംലീഗുമാണ് മത്സരിക്കുന്നത്. മറ്റുവാര്‍ഡുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.
പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥികളും വാര്‍ഡുകളും: വിനോദ്കുമാര്‍ (ഏഴ്), കൊളത്തിങ്കാല്‍ അശോകന്‍ (എട്ട്), എം.വി മിഷ (പത്ത്), എം. ബാലാമണി (11), എം. കുഞ്ഞികൃഷ്ണന്‍ (13), സി.എച്ച് തസ്‌റീന (14), പി.കെ രഞ്ജിനി (15), എന്‍. പ്രീത (19), ഡോ. പി.വി ദിവ്യജിതിന്‍ (26), വി.വി ശോഭ (28), സായിദാസ് (29), ബനീഷ് രാജ് (30), എം. അസിനാര്‍(31), ചന്ദ്രന്‍ ഞാണിക്കടവ ്(34).

Related Articles
Next Story
Share it