തളങ്കര: തളങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആഭിമുഖ്യത്തില്‍ ഖാളിലൈന് റൗളത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന പോക്സോ നിയമ ക്ലാസ് കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദ് ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് എ.പി അബ്ദുറഹ്മാന് മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
കേരളം ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് അഷ്റഫ് യമാനി, മദ്രസ മാനേജ്മെന്റ് അസോസിയേഷന് ട്രഷറര്‍ വെല്‍ക്കം മുഹമ്മദ് ഹാജി, സെക്രട്ടറി ഷംസുദ്ദീന് തായല്‍, സഹീദ് ഹാമിദി, കെ. ഉസ്മാന് മൗലവി, ഹനീഫ് പള്ളിക്കാല്‍, അബ്ദുസ്സലാം മാടായി, ലത്തീഫ് അഷ്റഫി, ഇഖ്ബാല്‍ മൗലവി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് മര്‍ദാള സ്വാഗതവും ശമീര്‍ വാഫി നന്ദിയും പറഞ്ഞു.