തിരുവനന്തപുരം: മെയ് 8 മുതല്‍ സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ കേരളത്തിലൂടെയുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ നിര്‍ത്തിവെച്ചു. 30 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ ഒമ്പതുദിവസത്തേക്ക് നിര്‍ത്തിവെച്ചത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി-എറണാകുളം, മംഗലാപുരം-തിരുവനന്തപുരം, നിസാമുദീന്‍-തിരുവനന്തപുരം വീക്ക്ലി എന്നീ ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചു.