ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗമെന്ന് പരാതി; യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

ഭൂട്ടാന്‍: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ബന്ധുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വീട്ടില്‍ നിന്നിറങ്ങി വ്യാജ ബലാല്‍സംഗ ആരോപണം ഉന്നയിച്ച മുപ്പത്തിയാറുകാരിയായ യുവതിക്കാണ് ഭൂട്ടാന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ഭൂട്ടനിലെ പുനാഖയില്‍ ഡിസംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കി നിയമസംവിധാനങ്ങളെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തി പുനാഖ ജില്ലാ കോടതിയാണ് യുവതിക്ക് ഒരു […]

ഭൂട്ടാന്‍: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം ബന്ധുവിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വീട്ടില്‍ നിന്നിറങ്ങി വ്യാജ ബലാല്‍സംഗ ആരോപണം ഉന്നയിച്ച മുപ്പത്തിയാറുകാരിയായ യുവതിക്കാണ് ഭൂട്ടാന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. ഭൂട്ടനിലെ പുനാഖയില്‍ ഡിസംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

തെറ്റായ വിവരങ്ങള്‍ നല്‍കി നിയമസംവിധാനങ്ങളെ വഞ്ചിച്ചു എന്ന കുറ്റം ചുമത്തി പുനാഖ ജില്ലാ കോടതിയാണ് യുവതിക്ക് ഒരു മാസവും രണ്ടു ദിവസവും തടവു ശിക്ഷ വിധിച്ചത്. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം വീട്ടില്‍ നിന്നിറങ്ങിയ യുവതി പോലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും മൂന്നുപേരും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവുമായി പ്രണയത്തിലായിരുന്ന യുവതി, ഇല്ലാത്ത മൂന്ന് പേരുടെ പേരുകൂടി ചേര്‍ത്ത് വ്യാജബലാല്‍സംഗ പരാതി ഉന്നയിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ഒരു തവണ ലൈംഗികമായി ബന്ധപ്പെട്ട ശേഷം വീണ്ടും ലൈംഗികബന്ധത്തിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇറങ്ങിപ്പോയതെന്ന് ആരോപണവിധയനായ ഭര്‍തൃസഹോദരീ ഭര്‍ത്താവ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ ശരീരത്തില്‍ കൂട്ടബലാല്‍സംഗം മൂലമുള്ള പരിക്കുകളൊന്നും കാണപ്പെട്ടില്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. തുടര്‍ന്ന്, ചോദ്യം ചെയ്യലില്‍ യുവതി പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്.

ശേഷം വിശദമായ ചോദ്യം ചെയ്യല്‍, ഭര്‍ത്താവിന്റെ സേഹാദരീ ഭര്‍ത്താവായ ദോര്‍ജിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തിയ അയാള്‍ രണ്ടാം തവണയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചപ്പോള്‍ താന്‍ ഇറങ്ങിവന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു. തങ്ങള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും യുവതി പോലീസിനോട് സമ്മതിച്ചു.

Related Articles
Next Story
Share it