നന്മയുടെ വെളിച്ചം വിതറി സാന്ത്വനം കൂട്ടായ്മ
കാസര്‍കോട്: കുടുംബം പുലര്‍ത്താനുള്ള തിരക്കുപിടിച്ച ജോലി ഭാരങ്ങള്‍ക്കിടയില്‍ നട്ടം തിരിയുമ്പോഴും നിര്‍ധരരുടെ കണ്ണീരൊപ്പാന്‍ സമയം കണ്ടെത്തുകയാണ് കാസര്‍കോട് ഇലക്ട്രിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ട ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മ. പ്രാരാബ്ദങ്ങള്‍ക്കിടയിലും കെട്ടിപ്പൊക്കുന്ന കൊച്ചു സ്വപ്‌ന ഭവനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ വീട് പണി നിന്നു പോയവരെ കണ്ടെത്തി അവരുടെ വീടുകളില്‍ ചെന്ന് സൗജന്യമായി വൈദ്യുതീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നന്മയുടെ വെളിച്ചങ്ങള്‍ വീടുകളിലെത്തിക്കുകയാണ് സാന്ത്വനം കൂട്ടായ്മ. വൈദ്യുതീകരണത്തിന് ആവശ്യമായ സാധന സാമാഗ്രികള്‍ […]

കാസര്‍കോട്: കുടുംബം പുലര്‍ത്താനുള്ള തിരക്കുപിടിച്ച ജോലി ഭാരങ്ങള്‍ക്കിടയില്‍ നട്ടം തിരിയുമ്പോഴും നിര്‍ധരരുടെ കണ്ണീരൊപ്പാന്‍ സമയം കണ്ടെത്തുകയാണ് കാസര്‍കോട് ഇലക്ട്രിക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ട ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മ.
പ്രാരാബ്ദങ്ങള്‍ക്കിടയിലും കെട്ടിപ്പൊക്കുന്ന കൊച്ചു സ്വപ്‌ന ഭവനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ വീട് പണി നിന്നു പോയവരെ കണ്ടെത്തി അവരുടെ വീടുകളില്‍ ചെന്ന് സൗജന്യമായി വൈദ്യുതീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നന്മയുടെ വെളിച്ചങ്ങള്‍ വീടുകളിലെത്തിക്കുകയാണ് സാന്ത്വനം കൂട്ടായ്മ. വൈദ്യുതീകരണത്തിന് ആവശ്യമായ സാധന സാമാഗ്രികള്‍ പോലും വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് അതും സാന്ത്വനം കൂട്ടായ്മ എത്തിച്ചു നല്‍കുന്നുണ്ട്.
കേരളത്തെ പിടിച്ചുകുലുക്കിയ കഴിഞ്ഞ പ്രളയ കാലങ്ങളിലും കാസര്‍കോടിന്റെ അതിര്‍ത്തിയും കടന്ന് വയനാട്, മലപ്പുറം ജില്ലകളിലെ ഇരുന്നൂറില്‍ പരം വീടുകളിലും നന്മയുടെ വെളിച്ചം വിതറിക്കൊണ്ട് ഈ കൂട്ടായ്മയുടെ സാന്ത്വന സ്പര്‍ശം പതിഞ്ഞിട്ടുണ്ട്.
കാസര്‍കോടും പരിസരങ്ങളിലുമായി ഇതിനകം എഴുപതോളം വീടുകളാണ് സാന്ത്വനം പ്രവര്‍ത്തകര്‍ വൈദ്യുതീകരിച്ചു നല്‍കിയത്. പുണ്യങ്ങളുടെ പൂക്കാലമായ ഈ വ്രത മാസത്തിലും സാന്ത്വനം കൂട്ടായ്മ പ്രവര്‍ത്തകര്‍ ഏറെ തിരക്കിലാണ്. ജോലി കഴിഞ്ഞ് വീണുകിട്ടുന്ന വിശ്രമവേളകളും അവധി ദിനങ്ങളിലുമെല്ലാം ഇവര്‍ സേവനത്തിന്റെ പാതയിലുമാണ്. അര്‍ഹതപ്പെട്ടവരെ തേടിയുള്ള അലച്ചലില്‍, വെളിച്ചമില്ലാതിടത്ത് വെളിച്ചം വിതറാനുള്ള നെട്ടോട്ടത്തില്‍.