മംഗളൂരു: മംഗളൂരുവിനടുത്ത നന്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു. കുദ്രോളിയിലെ ഹസന് തൈഷീര്‍ (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നന്തൂരിലെ പാദുവ കോളേജിന് സമീപത്താണ് അപകടമുണ്ടായത്. ഈ കോളേജിലെ വിദ്യാര്‍ഥിയാണ് ഹസന്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹസനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഹസനൊപ്പം ബൈക്കിലുണ്ടായിരുന്ന മൊഹ്സിന്‍ അബൂബക്കറിനെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹസനും മൊഹ്സിനും നന്തൂരില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട് പാദുവയ്ക്കടുത്ത് കദ്രി പാര്‍ക്കിലേക്ക് തിരിയുമ്പോള്‍ എതിരെ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിരെവന്ന ബൈക്കിലുണ്ടായിരുന്ന സന്ദേശ് എന്ന യുവാവിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. സന്ദേശിനെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കദ്രി ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.