കാര്‍ക്കള: പെര്വാജെയില് കോളേജ് അധ്യാപികയെ വീട്ടിനകത്തെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്വാജെയിലെ ആര് മമത ഷെട്ടി (42)യാണ് തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയത്.
മമതഷെട്ടി പെര്‍വാജെ ശ്രീ വെങ്കിട്ടരമണ വനിതാ കോളേജിലെ അധ്യാപികയാണ്. മമത പഠിച്ചിരുന്നതും ഇതേ കോളേജിലാണ്. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പിന്നീടാണ് മമതക്ക് വെങ്കിട്ടരമണ കോളേജില്‍ അധ്യാപികയായി ജോലി ലഭിച്ചത്. മമതയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മമത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.