കുമ്പള: കോയിപ്പാടി കടപ്പുറത്ത് തെങ്ങുകള്‍ കടപുഴകി വീണ് ട്രാന്‍സ്ഫോര്‍മറും അഞ്ച് വൈദ്യുതി തൂണുകളും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിലുള്ള മൂന്ന് തെങ്ങുകള്‍ കടപുഴകി വീണത്. ഇതോടെ സമീപത്തെ ട്രാന്‍സ്ഫോര്‍മറും അഞ്ച് വൈദ്യുതി തൂണും തകരുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.