തേങ്ങയുടെ വിലയിടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കുറ്റിക്കോല്‍: നാളികേര കര്‍ഷകരെ ആശങ്കയിലാക്കി തേങ്ങക്ക് വിലയിടിയുന്നു. കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടക്കാലത്ത് നല്ല വില ലഭിച്ചിരുന്നെങ്കിലും പിന്നീട് വില കുത്തനെ താണു. വില കൂടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് വില പിന്നെയും താണു. ഇപ്പോള്‍ 30 രൂപക്ക് താഴെയാണ് ഒരു കിലോ പച്ച തേങ്ങയുടെ വില. തേങ്ങയുടെ മാര്‍ക്കറ്റ് വില ഇടിയുമ്പോഴും ഉദ്പാദന ചിലവ് കൂടുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. തെങ്ങുകയറ്റക്കാരുടെ കൂലി ഒരു തെങ്ങിന് പത്ത് രൂപ […]

കുറ്റിക്കോല്‍: നാളികേര കര്‍ഷകരെ ആശങ്കയിലാക്കി തേങ്ങക്ക് വിലയിടിയുന്നു. കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടക്കാലത്ത് നല്ല വില ലഭിച്ചിരുന്നെങ്കിലും പിന്നീട് വില കുത്തനെ താണു. വില കൂടുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് വില പിന്നെയും താണു. ഇപ്പോള്‍ 30 രൂപക്ക് താഴെയാണ് ഒരു കിലോ പച്ച തേങ്ങയുടെ വില. തേങ്ങയുടെ മാര്‍ക്കറ്റ് വില ഇടിയുമ്പോഴും ഉദ്പാദന ചിലവ് കൂടുന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. തെങ്ങുകയറ്റക്കാരുടെ കൂലി ഒരു തെങ്ങിന് പത്ത് രൂപ വരെ വര്‍ധിപ്പിച്ചത് താങ്ങാനാവാത്തതായി. അതോടൊപ്പം മറ്റ് ചിലവുകളും ഗണ്യമായി വര്‍ധിച്ചു.
തെങ്ങുകള്‍ക്ക് പിടികൂടുന്ന വിവിധ സാംക്രമിക രോഗങ്ങളും ഈ മേഖലയില്‍ കനത്ത തിരിച്ചടിയായി.
ഇതിനിടെ തേങ്ങ സംഭരണം പൂര്‍ണമായും നിര്‍ത്തിയതും കര്‍ഷകര്‍ക്ക് ദുരിതമായി. തേങ്ങ വിളവെടുപ്പിന്റെ സീസണ്‍ ആയതോടെ പറിച്ചെടുക്കുന്ന തേങ്ങ എങ്ങനെ വിറ്റഴിക്കണമെന്നറിയാതെ ആശങ്കയിലാണ് മലയോരത്തെ കര്‍ഷകര്‍.
നേരത്തെ കൃഷിഭവനുകള്‍ മുഖേന പച്ച തേങ്ങ സംഭരിച്ചിരുന്നു. വിറ്റ വില ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുവെങ്കിലും സ്വകാര്യ മാര്‍ക്കറ്റിനെക്കാള്‍ വില കൂട്ടി ലഭിക്കുന്നത് ചെറിയൊരാശ്വാസമായിരുന്നു. ഒരു കര്‍ഷകന് പത്ത് ക്വിന്റല്‍ തേങ്ങ വരെ കൃഷിഭവന്‍മുഖേന വില്‍ക്കാമായിരുന്നു. എന്നാല്‍ ഈ പരിധി ഒറ്റയടിക്ക് നാലു ക്വിന്റലായി കുറച്ചതോടെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മലയോരത്തെ പ്രധാന കൃഷിയായതിനാല്‍ ഉല്‍പാദിപ്പിക്കുന്ന തേങ്ങ സുഗമമമായി വിറ്റഴിക്കാന്‍ പറ്റാത്ത പ്രയാസത്തിലാണ് കര്‍ഷകര്‍.
വിറ്റ തേങ്ങയുടെ വില തന്നെ മാസങ്ങളായി കുടിശ്ശികമായി നിലനില്‍ക്കെ സംഭരണം പൂര്‍ണമായും നിലച്ചതോടെ ഇനി എന്ത് എന്ന ചോദ്യചിഹ്നം കര്‍ഷകരുടെ മുമ്പിലുണ്ട്. പരിധിയില്ലാതെ മുഴുവന്‍ കൃഷിഭവനുകളിലും പച്ച തേങ്ങ സംഭരിച്ച് വില റൊക്കമായി തന്നെ നല്‍കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related Articles
Next Story
Share it