അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു; 20 കാരന്റെ മരണത്തില്‍ പ്രതിഷേധം ശക്തം

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. മിനെപ്പോളിസില്‍ ഡാന്റെറൈറ്റ് എന്ന 20 കാരനെയാണ് അമേരിക്കന്‍ പൊലിസ് വെടിവെച്ചുകൊന്നത്. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പൊലിസ് സ്റ്റേഷനുപുറത്ത് നൂറുകണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. നേരത്തെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് വീണ്ടും സംഭവം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ തടിച്ച് കൂടിയതിനെത്തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പോലിസ് പിടിയിലായത് മകന്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായി ഡാന്റെയുടെ […]

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. മിനെപ്പോളിസില്‍ ഡാന്റെറൈറ്റ് എന്ന 20 കാരനെയാണ് അമേരിക്കന്‍ പൊലിസ് വെടിവെച്ചുകൊന്നത്. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മിനെപ്പോളിസിലെ ബ്രൂക്ലിന്‍ സെന്ററിലെ പൊലിസ് സ്റ്റേഷനുപുറത്ത് നൂറുകണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്.

നേരത്തെ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടുന്നതിനിടെയാണ് വീണ്ടും സംഭവം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ തടിച്ച് കൂടിയതിനെത്തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.

പോലിസ് പിടിയിലായത് മകന്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായി ഡാന്റെയുടെ അമ്മ പറഞ്ഞു. അമ്മക്ക് വിളിക്കുന്നതിനിടെ പോലിസ് ഇടപെട്ട് ഫോണ്‍ വിളി തടയുകയായിരുന്നു. പിന്നീട് അവന്റെ കാമുകി വിളിച്ചാണ് പോലിസ് ഡാന്റെയെ വെടിവച്ചുവെന്ന കാര്യം അറിയിച്ചത്. അമ്മ പറഞ്ഞു.

ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവര്‍ക്ക് നേരെ പൊലിസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവന്നുമാണ് ഔദ്യോഗിക വിശദീകരണം. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.

Related Articles
Next Story
Share it