ലോകകപ്പ് വിജയാഘോഷത്തിനിടെ സംഘര്‍ഷം; കണ്ണൂരില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ തലശ്ശേരി എസ്.ഐ മനോജിന് പരിക്കേറ്റു.കലൂരില്‍ […]

കണ്ണൂര്‍: ലോകകപ്പ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും ആഘോഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു.
കണ്ണൂര്‍ പള്ളിയാന്‍മൂലയിലാണ് ഫുട്‌ബോള്‍ വിജയാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അനുരാഗ്, ആദര്‍ശ്, അലക്‌സ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ അനുരാഗിന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ അക്രമികളായ ആറ് പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശ്ശേരിയിലുണ്ടായ സംഘര്‍ഷത്തില്‍ തലശ്ശേരി എസ്.ഐ മനോജിന് പരിക്കേറ്റു.
കലൂരില്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ച് ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിവില്‍ പൊലീസ് ഓഫീസര്‍ ലിബിന് നേരെയാണ് ആക്രമണമുണ്ടായത്.

Related Articles
Next Story
Share it