അഞ്ച് ഭാഷകളില്‍ ബോധവല്‍ക്കരണ ക്ലാസെടുത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ശ്രദ്ധേയനാവുന്നു

അശോക് നീര്‍ച്ചാല്‍ബദിയടുക്ക: സപ്ത ഭാഷാ സംഗമഭൂമിയായ ജില്ലയില്‍ അഞ്ച് ഭാഷകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്ത് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ശ്രദ്ധേയനാകുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 300 ഓളം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജനാര്‍ദ്ദന ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെയുള്ള വിമുക്തി സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസ് പരിധികളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തുളു എന്നീ […]

അശോക് നീര്‍ച്ചാല്‍
ബദിയടുക്ക: സപ്ത ഭാഷാ സംഗമഭൂമിയായ ജില്ലയില്‍ അഞ്ച് ഭാഷകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്ത് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജനാര്‍ദ്ദന ശ്രദ്ധേയനാകുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 300 ഓളം ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജനാര്‍ദ്ദന ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെയുള്ള വിമുക്തി സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസ് പരിധികളിലായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തുളു എന്നീ ഭാഷകളിലായി 38 ക്ലാസുകള്‍ കൈകാര്യം ചെയ്ത് ജനശ്രദ്ധ നേടിയിരിക്കുകയാണ്. വിവിധ മീഡിയം സ്‌കൂളുകളിലായി അതാത് ഭാഷകളിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ എസ്.സി, എസ്.ടി കോളനികളില്‍ തുളുവിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഹിന്ദിയിലും പൊതു പരിപാടികളില്‍ മലയാളത്തിലും ക്ലാസെടുക്കുന്നു. പവര്‍ പോയിന്റ് സ്ലൈഡുകള്‍, വീഡിയോ എന്നിവ പ്രദര്‍ശിപ്പിച്ചും ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളും ഇവയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ-സാമ്പത്തിക-ശാരീരിക-മാനസിക പ്രത്യാഘാതങ്ങള്‍ ശാസ്ത്രീയ രീതിയില്‍ വിവരിക്കാനും സാധിക്കുന്നുവെന്നത് ജനാര്‍ദ്ദനയുടെ പ്രത്യേകതയാണ്. ഇവിടെ ജനിച്ചു വളര്‍ന്നതും കേരളത്തിനു പുറത്ത് വര്‍ഷങ്ങളോളം പഠനവും ജോലി ചെയ്തതുമാണ് തനിക്ക് ഭാഷാ പ്രാവീണ്യം നേടിത്തന്നതെന്ന് ജനാര്‍ദ്ദന പറയുന്നു.

Related Articles
Next Story
Share it