37 വര്‍ഷത്തെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ചോമണ്ണ നായക്കും ഓമനയും വിവാഹിതരായി
കാഞ്ഞങ്ങാട്: മൂന്നര പതിറ്റാണ്ടിന്റെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ആചാരപ്രകാരമുള്ള വിവാഹം. മക്കളും പേരമക്കളുമൊക്കെയുള്ള പനത്തടി മാട്ടക്കുന്നിലെ ചോമണ്ണ നായക്കും പ്രണയിനിയായ ഭാര്യ ഓമനയുമാണ് സമുദായത്തിന്റെ അപ്രീതിയൊഴിവാക്കാന്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുതടി മഹാദേവ ക്ഷേത്രസന്നിധിയില്‍ നവ വധൂവരന്മാരായി വിവാഹിതരായത്. മൂന്നര പതിറ്റാണ്ട് മുമ്പ് പുനകൃഷി വേളയില്‍ പ്രണയത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായക്കാരാണെങ്കിലും ആരെയും അറിയിക്കാതെ ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനം സമുദായത്തിന്റെ അപ്രീതിക്ക് കാരണമായി. ഓമനയെ ചോമണ്ണനായക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതോടെ അപ്രഖ്യാപിത വിലക്ക്. […]

കാഞ്ഞങ്ങാട്: മൂന്നര പതിറ്റാണ്ടിന്റെ പ്രണയ ദാമ്പത്യത്തിനൊടുവില്‍ ആചാരപ്രകാരമുള്ള വിവാഹം. മക്കളും പേരമക്കളുമൊക്കെയുള്ള പനത്തടി മാട്ടക്കുന്നിലെ ചോമണ്ണ നായക്കും പ്രണയിനിയായ ഭാര്യ ഓമനയുമാണ് സമുദായത്തിന്റെ അപ്രീതിയൊഴിവാക്കാന്‍ 37 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുതടി മഹാദേവ ക്ഷേത്രസന്നിധിയില്‍ നവ വധൂവരന്മാരായി വിവാഹിതരായത്. മൂന്നര പതിറ്റാണ്ട് മുമ്പ് പുനകൃഷി വേളയില്‍ പ്രണയത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായക്കാരാണെങ്കിലും ആരെയും അറിയിക്കാതെ ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും തീരുമാനം സമുദായത്തിന്റെ അപ്രീതിക്ക് കാരണമായി. ഓമനയെ ചോമണ്ണനായക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതോടെ അപ്രഖ്യാപിത വിലക്ക്. സമുദായത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഇരുവര്‍ക്കും വിലങ്ങുതടിയായി. ഇതൊഴിവാക്കുന്നതിനുള്ള പരിഹാര നടപടിയാണ് ഇരുവരും സമുദായ ആചാര പ്രകാരം വിവാഹിതരാകണമെന്ന നിര്‍ദ്ദേശമുയര്‍ന്നത്. തുടര്‍ന്നാണ് പെരുതടിയില്‍ വെച്ച് താലികെട്ടിയത്. ക്ഷേത്ര പുരോഹിതന്മാര്‍ കാര്‍മികത്വം വഹിച്ചപ്പോള്‍ ഓമനയുടെ സഹോദരന്‍ അണ്ണയ്യന്‍ നായക്ക് കൈപിടിക്കല്‍ ചടങ്ങ് നടത്തി. ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു. ചടങ്ങ് കഴിയുമ്പോഴേക്കും മറ്റൊരു സന്തോഷവും പങ്കിടാനുണ്ടായിരുന്നു. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചുവെന്നുള്ളതായിരുന്നു അത്.
പി. പ്രവീണ്‍ കുമാര്‍