കൊറോണയുടെ ഉദ്ഭവം പഠിക്കാന്‍ ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന

ബീജിംഗ്: ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന. കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചാണ് ചൈനയുടെ തീരുമാനം. കൊറോണ വൈറസ് ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘത്തെ ചൈനയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടായിരുന്നു ചൈനീസ് ഭരണകൂടം സ്വീകരിച്ചത്. ചൈനീസ് അധികൃതരും ലോകാരോഗ്യസംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന നാല് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമവായത്തിലെത്തിയതെന്ന് ഗ്ലോബല്‍ ടൈംസ് […]

ബീജിംഗ്: ലോകാരോഗ്യ സംഘടനയെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ചൈന. കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചാണ് ചൈനയുടെ തീരുമാനം. കൊറോണ വൈറസ് ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘത്തെ ചൈനയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടായിരുന്നു ചൈനീസ് ഭരണകൂടം സ്വീകരിച്ചത്.

ചൈനീസ് അധികൃതരും ലോകാരോഗ്യസംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന നാല് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമവായത്തിലെത്തിയതെന്ന് ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. വിലക്ക് പിന്‍വലിച്ചെങ്കിലും സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ തീരുമാനിച്ചിട്ടില്ല. വുഹാനില്‍ കൊവിഡ് വൈറസ് ഉദ്ഭവിച്ചതെങ്ങനെയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ മേധാവി സെങ് യിക്സിങ് പറഞ്ഞു.

ലോകാരോഗ്യ സംഘടന തങ്ങളുടെ സന്ദര്‍ശനപരിപാടികള്‍ ആസൂത്രണം ചെയ്താല്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യകമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. കൊവിഡ് ഉദ്ഭവം വുഹാനിലെ മാംസ മാര്‍ക്കറ്റില്‍ നിന്നാണെന്നും അതല്ല, വുഹാനിലെ ലാബില്‍ നിന്നാണെന്നും രണ്ട് വാദഗതികളുണ്ട്. രോഗം വ്യാപിച്ച വിവരം ചൈന മറച്ചവച്ചെന്ന മറ്റൊരു ആരോപണവുമുണ്ട്.

Related Articles
Next Story
Share it