ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയം 40ന്റെ നിറവില്‍
കാസര്‍കോട്: ഉത്തര മലബാറിലെ പ്രഥമ ബധിര വിദ്യാഭ്യാസ കേന്ദ്രമായ ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ ബധിര വിദ്യാലയം 40 വര്‍ഷം പിന്നിടുന്നു. 1981 ജൂണ്‍ 30ന് ആരംഭിച്ച മാര്‍തോമ വിദ്യാലയത്തില്‍ നിലവില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 476 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പഠനം പൂര്‍ത്തിയാക്കി. ഇവരില്‍ 32 പേര്‍ സര്‍ക്കാര്‍ ജോലി നേടി. കാസര്‍കോട് എ.എസ്.പി.ആയിരുന്ന ഡോ. പി.ജെ.അലക്‌സാണ്ടര്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.തോമസ് മാര്‍ അത്തനേഷ്യസ് എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ചെര്‍ക്കളയിലുള്ള […]
കാസര്‍കോട്: ഉത്തര മലബാറിലെ പ്രഥമ ബധിര വിദ്യാഭ്യാസ കേന്ദ്രമായ ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ ബധിര വിദ്യാലയം 40 വര്‍ഷം പിന്നിടുന്നു. 1981 ജൂണ്‍ 30ന് ആരംഭിച്ച മാര്‍തോമ വിദ്യാലയത്തില്‍ നിലവില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 476 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പഠനം പൂര്‍ത്തിയാക്കി. ഇവരില്‍ 32 പേര്‍ സര്‍ക്കാര്‍ ജോലി നേടി. കാസര്‍കോട് എ.എസ്.പി.ആയിരുന്ന ഡോ. പി.ജെ.അലക്‌സാണ്ടര്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.തോമസ് മാര്‍ അത്തനേഷ്യസ് എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ചെര്‍ക്കളയിലുള്ള […]
കാസര്‍കോട്: ഉത്തര മലബാറിലെ പ്രഥമ ബധിര വിദ്യാഭ്യാസ കേന്ദ്രമായ ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ ബധിര വിദ്യാലയം 40 വര്‍ഷം പിന്നിടുന്നു. 1981 ജൂണ്‍ 30ന് ആരംഭിച്ച മാര്‍തോമ വിദ്യാലയത്തില്‍ നിലവില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 85 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 476 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പഠനം പൂര്‍ത്തിയാക്കി. ഇവരില്‍ 32 പേര്‍ സര്‍ക്കാര്‍ ജോലി നേടി. കാസര്‍കോട് എ.എസ്.പി.ആയിരുന്ന ഡോ. പി.ജെ.അലക്‌സാണ്ടര്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ.തോമസ് മാര്‍ അത്തനേഷ്യസ് എപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ചെര്‍ക്കളയിലുള്ള 5 ഏക്കര്‍ സ്ഥലം 1965ല്‍ മാര്‍ത്തോമ്മാ സഭയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. യാത്രാവേളകളില്‍ ഇവിടെ നിത്യ സന്ദര്‍ശകനായിരുന്ന അത്തനേഷ്യസ് സഫ്രഗന്‍ മെത്രോപ്പൊലീത്ത പ്രസ്തുത സ്ഥലത്തിന് ആനന്ദഭവന്‍ എന്ന് പേരിട്ടു.
തുടര്‍ന്ന് 1977ല്‍ മദ്രാസ് കുന്നംകുളം ഭദ്രാസനാധ്യക്ഷനായിരുന്ന ഈശോ മാര്‍ തിമോത്തിയോസ് എപ്പിസ്‌കോപ്പ ഇവിടെ ബധിര വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയായിരുന്നു. 1981ല്‍ വിദ്യാനഗര്‍ ഗവ. അന്ധവിദ്യാലയം അധ്യാപകനായിരുന്ന ടി.ഒ.ജോണ്‍, കാസര്‍കോട് സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരിയായിരുന്ന ഫാ. മത്തായി ജോസഫുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായത്. 1981 ജൂണ്‍ 30ന് ഈശോമാര്‍ തിമൊഥൊയോസ് തിരുമേനിയാണ്് മാര്‍തോമ ബധിര വിദ്യാലയം ഉദ്ഘാടനം ചെയ്തത്. ചെര്‍ക്കളയിലെ ഓടിട്ട കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്. 10 വിദ്യാര്‍ത്ഥികളും ഒരു അധ്യാപികയുമായാണ് വിദ്യാലയം തുടങ്ങിയത്. 1989ല്‍ പ്രൈമറി വിഭാഗത്തിനും 1993ല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. 2004ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. 2005ല്‍ 1 മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ഗവണ്‍മെന്റ് എയ്ഡഡ് പദവി ലഭിച്ചു. കാലക്രമേണ വിദ്യാലയത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. മികച്ച ക്ലാസ് മുറികള്‍, ഭക്ഷണശാല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍, ആധുനിക സ്പീച്ച് ആന്റ് ഹിയറിങ് സെന്റര്‍, സയന്‍സ് ലാബ്, മള്‍ട്ടിമീഡിയ ക്ലാസ്‌റൂം തുടങ്ങി മികച്ച സൗകര്യങ്ങള്‍ വിദ്യാലയത്തിന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. പി.ജെ. കുര്യന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരുടെ എം.പി. ഫണ്ടില്‍ നിന്നുള്ള സഹായം ലഭിച്ചു.
ബധിരര്‍ക്കുള്ള എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാന തലത്തില്‍ 1996ല്‍ രണ്ടാം സ്ഥാനവും 2011ല്‍ ഒന്നാം സ്ഥാനവും നേടിയിരുന്നു. സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിലും പ്രവൃത്തി പരിചയ മേളയിലും മികവു തെളിയിച്ചു. ഫാ. മാത്യു ബേബിയാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍. ജോസ്മി ജോഷ്വയാണ് പ്രധാന അധ്യാപിക. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത രക്ഷാധികാരിയും ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ മാനേജറുമാണ്. വിവിധ വിഭാഗങ്ങളിലായി 15 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്നു. അനുബന്ധ സ്ഥാപനമായി 2013ല്‍ ചെര്‍ക്കള മാര്‍ത്തോമ്മാ കോളജ് ഫോര്‍ ദ ഹിയറിങ് ഇംപെയേര്‍ഡ് ആരംഭിച്ചു. 2001ല്‍ മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ ദശവത്സരാഘോഷ പദ്ധതി എന്ന നിലയില്‍ മാര്‍ത്തോമ്മാ സ്പീച് ആന്റ്ഹിയറിങ് ക്ലിനിക്കും തുടങ്ങി. ശ്രവണ ന്യൂനതാ നിര്‍ണയവും സംസാര പരിശീലനവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനായി 2003ല്‍ ബദിയടുക്കയില്‍ മാര്‍ത്തോമ്മാ കോളേജ് ഓഫ് സ്‌പെഷല്‍ എജ്യുക്കേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ബധിരര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് ബദിയടുക്കയില്‍ 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനമാണ് മാര്‍ത്തോമ്മാ പ്രൈവറ്റ് ഐ.ടി.ഐ.
കാലാകാലങ്ങളില്‍ സ്‌കൂളിന്റെ രക്ഷാധികാരികളായിരുന്ന ഡോ. അലക്‌സാണ്ടര്‍ മാര്‍തോമ മെത്രോപ്പൊലീത്ത, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ഡോ. ജോസഫ് മാര്‍തോമ മെത്രോപ്പൊലീത്ത എന്നിവരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരായ സി.ടി. അഹ്‌മദലി, ചെര്‍ക്കളം അബ്ദുല്ല, ഇ. ചന്ദ്രശേഖരന്‍, മുന്‍ എം.എല്‍.എ. പി.ബി. അബ്ദുല്‍ റസാഖ്, എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എന്നിവരുടെ സേവനങ്ങള്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം സ്‌കൂളിന്റെ പ്രാദേശിക ഉപദേശക സമിതി ചെയര്‍മാന്‍ ആയിരുന്ന, സ്ഥാപനത്തെ ജനങ്ങളിലേക്ക് എത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന കെ.എം. അഹ്‌മദിന്റെ സേവനവും വിലമതിക്കാനാവാത്തതായാണ് സ്ഥാപനം കാണുന്നത്.