32.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: ദുബായില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും കസ്റ്റംസ് സ്വര്‍ണ്ണം പിടികൂടി. 32.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി സല്‍മാന്‍ ഫാരിസാണ് കസ്റ്റംസിന്റെ പിടിയിലായത്. 624 ഗ്രാം സ്വര്‍ണ്ണമാണ് ഫാരിസില്‍ നിന്നും പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

Related Articles
Next Story
Share it