പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിളില്‍ മാറ്റം; ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ ആറ് മുതല്‍ 27 വരെയാകും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ നടക്കേണ്ടിയിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെപ്റ്റംബര്‍ ഏഴ് […]

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. ഒരു പരീക്ഷ കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് അടുത്ത പരീക്ഷ എന്ന രീതിയിലാണ് ടൈം ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ ആറ് മുതല്‍ 27 വരെയാകും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ നടക്കേണ്ടിയിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെപ്റ്റംബര്‍ ഏഴ് മുതല്‍ 27 വരെ നടക്കും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ച് കൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ടൈംടേബിളുകള്‍ പുതുക്കിയത്. വിദ്യാര്‍ത്ഥികളും അധ്യാപകരും എം.എല്‍.എമാരും നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ ഇടപെടല്‍.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരം എഴുതാനും അവസരം ഒരുക്കുന്ന വിധം അധികം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. 80 മാര്‍ക്കുള്ള പരീക്ഷയ്ക്ക് 160 നാര്‍ക്ക്, 60 മാര്‍ക്കുള്ളതിന് 120, 40 ഉള്ളതിന് 80 എന്ന രീതിയിലാണ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കുക. ഇതില്‍ നിന്നും ഓരോ വിഭാഗത്തിലും നിര്‍ദേശിച്ചിട്ടുള്ള നിശ്ചിത എണ്ണം ചോദ്യങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം ഉണ്ടായിരിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ അവയില്‍ നിന്നും മികച്ച സ്‌കോര്‍ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ.

അധികമായി ഓപ്ഷന്‍ അനുവദിക്കുമ്പോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇവ വായിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. അതുകൊണ്ട് തന്നെ സമാശ്വാസ സമയം 20 മിനിറ്റ് ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ ടൈംടേബിളുകള്‍ ചുവടെ,

Related Articles
Next Story
Share it