നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക് ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മെഷീനുകളാണ് ഇപ്പോള്‍ മാലിക് ദീനാര്‍ ആസ്പത്രിയില്‍ സജ്ജമാക്കിയിട്ടുള്ളത്. ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 318ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ഒ.വി.സനല്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ആസ്പത്രിയില്‍ വെച്ച നടന്ന ചടങ്ങില്‍ കാബിനെറ്റ് സെക്രട്ടറി […]

കാസര്‍കോട്: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക് ദീനാര്‍ ആസ്പത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മെഷീനുകളാണ് ഇപ്പോള്‍ മാലിക് ദീനാര്‍ ആസ്പത്രിയില്‍ സജ്ജമാക്കിയിട്ടുള്ളത്.

ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ 318ഇ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ഒ.വി.സനല്‍ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ഫാറൂഖ് കാസ്മി അദ്ധ്യക്ഷത വഹിച്ചു.

മാലിക് ദീനാര്‍ ആസ്പത്രിയില്‍ വെച്ച നടന്ന ചടങ്ങില്‍ കാബിനെറ്റ് സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ രാമചന്ദ്രന്‍, പ്രശാന്ത് ജി നായര്‍, വേണു ഗോപാല്‍, സി.എല്‍.റഷീദ്, അഷ്റഫ് ഐവ, പി.ബി.അബ്ദുല്‍ സലാം, മാലിക് ദീനാര്‍ ആസ്പത്രി ഡയറക്ടര്‍ കെ.എസ്.അന്‍വര്‍ സാദത്ത്, ക്ലബ്ബ് സെക്രട്ടറി ഷംശീര്‍ റസൂല്‍, ജലീല്‍ മുഹമ്മദ്, ഷാഫി എ.നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, എം.എം.നൗഷാദ്, ടി.കെ, നസീര്‍, മഹമൂദ് ഇബ്രാഹിം എരിയാല്‍, റഹീസ് മുഹമ്മദ്, ഷരീഫ് കാപ്പില്‍, ആരിഫ് തളങ്കര, ഇര്‍ഷാദ് കെ.സി, എ.കെ ഫൈസല്‍, സി.യു.മുഹമ്മദ് ചേരൂര്‍, ആസിഫ് ടി.എ, എന്‍.എ അബ്ദുല്‍ ഖാദിര്‍, ഷിഹാബ് തോരവളപ്പില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it