ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ലെ മികച്ച 7 ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്
കാസര്‍കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി, കാസര്‍കോട് എന്നിവയടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയിലെ മികച്ച് 7 ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി. സനലാണ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചത്. നേരത്തെ റീജിയണ്‍ വണ്ണിലെ ഔട്ട്സ്റ്റാന്‍ഡിംഗ് ക്ലബ്ബിനുള്ള അവാര്‍ഡും മികച്ച പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു കഴിഞ്ഞ കോവിഡ് കാലയളവില്‍ ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു […]

കാസര്‍കോട്: കോഴിക്കോട്, കണ്ണൂര്‍, വയനാട്, മാഹി, കാസര്‍കോട് എന്നിവയടങ്ങുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇയിലെ മികച്ച് 7 ക്ലബ്ബുകളിലൊന്നായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്. തളിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി. സനലാണ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചത്. നേരത്തെ റീജിയണ്‍ വണ്ണിലെ ഔട്ട്സ്റ്റാന്‍ഡിംഗ് ക്ലബ്ബിനുള്ള അവാര്‍ഡും മികച്ച പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും കരസ്ഥമാക്കിയിരുന്നു
കഴിഞ്ഞ കോവിഡ് കാലയളവില്‍ ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വ്വീസ്, വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന ഡയാലിസിസ് കേന്ദ്രം, നിരാലംബരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണക്കിറ്റുകള്‍, മരുന്നുകള്‍, ചികിത്സാ സഹായം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നുണ്ട്.
ഡിസ്ട്രിക്ടിലെ 146 ക്ലബ്ബുകളില്‍ നിന്നുമാണ് പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കി മികച്ച 7 ക്ലബ്ബുകളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ട് ഫറൂഖ് കാസ്മിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡിയോഗം അഭിനന്ദിച്ചു.