കരിയര്‍ വാര്‍ത്തകള്‍
കരിയറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകള്‍
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ബേസിക് പ്രോഗ്രാം ഇന്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ കോഴ്‌സിന്റെ 2025 ജനുവരി ബാച്ചിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത മെഡിക്കല്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ അനുബന്ധ മേഖലയിലെ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 9048110031, 8075553851.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ് 30 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ നവംബര്‍ 30 ന് രാവിലെ പത്ത് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ പത്തിന് രജിസ്‌ട്രേഷന്‍ നടത്തണം. പ്രായ പരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍. ഫോണ്‍- 9207155700.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി ബാച്ചിലേക്ക് നടത്തുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ഇന്‍ കണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18നു മേല്‍ പ്രായമുള്ളവക്ക് അപേക്ഷിക്കാം. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 9495371160.