കരിയര്‍ വാര്‍ത്തകള്‍
ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു 2023 24 വര്‍ഷം ബിരുദം ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വര്‍ക്ക് അപേക്ഷിക്കാം. താഴെക്കൊടുത്ത ഗൂഗിള്‍ ഫോമിലൂടെ അപേക്ഷ സമര്‍പ്പിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.ഡിസംബര്‍ അഞ്ച്. പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇന്റേണ്‍ഷിപ്പ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ ഭരണസംവിധാനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ വിവിധ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. https://tinyurl.com/DCIP-KASARAGOD.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 9846033001