കാസര്‍കോട്- കരിയര്‍ കാര്യങ്ങള്‍

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു 2023 24 വര്‍ഷം ബിരുദം ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വര്‍ക്ക് അപേക്ഷിക്കാം. താഴെക്കൊടുത്ത ഗൂഗിള്‍ ഫോമിലൂടെ അപേക്ഷ സമര്‍പ്പിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.ഡിസംബര്‍ അഞ്ച്. പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇന്റേണ്‍ഷിപ്പ്. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ ഭരണസംവിധാനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ വിവിധ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. https://tinyurl.com/DCIP-KASARAGOD.

സൗജന്യ പി.എസ്.സി പരിശീലനം

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ചെര്‍ക്കള ബേര്‍ക്കയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി.എസ്.സിപരീക്ഷകള്‍ക്കുള്ള ആറ് മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ 2025 ജനുവരി ഒന്നിന് ആരംഭിക്കും. റെഗുലര്‍,ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ 20 നകം മൈനോറിറ്റി കോച്ചിംഗ് സെന്ററില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 9496995433, 9947187195.

ബിസില്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത +2), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. റെഗുലര്‍/ഓ്ണ്‍ലൈന്‍/പാര്‍ടൈം ബാച്ചുകളിലായി ക്ലാസുകള്‍ ലഭിക്കും. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍- 8304926081.

കെല്‍ട്രോണില്‍ മാധ്യമ പഠനം; ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്ട തുടങ്ങിയവയിലാണ് പഠനകാലയളവില്‍ പരിശീലനം ലഭിക്കുക. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.

അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 2025 ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ യ്രെിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രിക്കു വേണ്ടിയുള്ള ഫോം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 8129119129, 9495654737

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന 2025 ജനുവരി സെഷനിലെ യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്സ് അഥവാ തത്തുല്യം. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. അപേക്ഷകര്‍ക്ക് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- ഗീതാജ്ഞലി യോഗ നേച്ചര്‍ ലൈഫ് , ചെറുവത്തൂര്‍- 9847943314, ചേതന യോഗ സെന്റര്‍, തൃക്കരിപ്പൂര്‍- 8129119129, 9495654737, സ്വരാജ് സെന്റര്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് റൂറല്‍ ഡവലപ്പ്‌മെന്റ കപില ഗോശാല. 9447652564, 9496239096.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it