കെ.പി.സി.സി. തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

ബദിയടുക്ക: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കത്ത് ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നിലിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിന് പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായും പറയുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയും പ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം പ്രവര്‍ത്തകരുടെ അംഗീകാരത്തോടെയാവണം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പാടുള്ളുവെന്നായിരുന്നു […]

ബദിയടുക്ക: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കത്ത് ജില്ലാ പ്രസിഡണ്ട് ഹക്കീം കുന്നിലിന് കൈമാറിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇതിന് പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതായും പറയുന്നു.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയും പ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം പ്രവര്‍ത്തകരുടെ അംഗീകാരത്തോടെയാവണം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പാടുള്ളുവെന്നായിരുന്നു നിര്‍ദ്ദേശം.
ഇത് പ്രകാരം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിനെ പ്രതിനിധീകരിച്ച് രണ്ട് തവണ മത്സരിച്ച് വിജയിച്ച കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയും നിലവില്‍ ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും ദളിത് കോണ്‍ഗ്രസ് നേതാവുമായ ഗംഗാധര ഗോളിയടുക്കയെ വാര്‍ഡ് കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തിരുന്നു. ഇതോടെ പ്രചരണ രംഗത്ത് സജീവമായ ഗംഗാധരന് പകരം മറ്റൊരു വാര്‍ഡുകാരനും കാറഡുക്ക കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ പി.ജി. ചന്ദ്രഹാസ റൈ മത്സര രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ചന്ദ്രഹാസ റൈയെ അംഗീകരിക്കാനാവില്ലെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജി. മുഹമ്മദ് പറഞ്ഞു. മാത്രമല്ല ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ ചില നേതാക്കന്മാരുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിലും പ്രവര്‍ത്തകരെ ബലിയാടാക്കുന്ന നടപടിയില്‍ പ്രതിഷേധിച്ചും ഗംഗാധരന് പിന്തുണയുമായി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ കരീം തലപ്പനാജെ, അശോകന്‍, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സൗരവ് റൈ, വാര്‍ഡ് പ്രസിഡണ്ടും കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ജി. മുഹമ്മദ്, വാര്‍ഡ് സെക്രട്ടറി ഇബ്രാഹിം പയ്യാലടുക്ക ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗംഗാധര ഗോളിയടുക്കക്ക് പിന്തുണയുമായി രംഗത്തെത്തി.

Related Articles
Next Story
Share it