തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലും കല്ലുകെട്ട് തൊഴില്‍ കൈവിടാതെ സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍

പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും തന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായ കല്ലുവെട്ട് തൊഴിലില്‍ വ്യാപൃതനാണ്. ചാലിങ്കാല്‍ സ്വദേശിയായ സി.കെ വിജയന്‍ വര്‍ഷങ്ങളായുള്ള തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരിക്കലും സ്വാര്‍ഥലാഭത്തിനായി ഉപയോഗിച്ചിട്ടില്ല. ഇന്നും കൊച്ചുവീട്ടിലാണ് വിജയന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. മൂന്ന് തവണകളായി സി.പി.എം ചാലിങ്കാല്‍ ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിജയന്‍ തന്റെ സ്വാധീനം ജീവിതത്തിലെ ഭൗതികസുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചിട്ടില്ലെന്നത് ഇദ്ദേഹത്തെ വേറിട്ട രാഷ്ട്രീയപ്രവര്‍ത്തകനായി മാറ്റുകയാണ്. ബ്രാഞ്ച് പരിധിയില്‍ […]

പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും തന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായ കല്ലുവെട്ട് തൊഴിലില്‍ വ്യാപൃതനാണ്. ചാലിങ്കാല്‍ സ്വദേശിയായ സി.കെ വിജയന്‍ വര്‍ഷങ്ങളായുള്ള തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെ ഒരിക്കലും സ്വാര്‍ഥലാഭത്തിനായി ഉപയോഗിച്ചിട്ടില്ല. ഇന്നും കൊച്ചുവീട്ടിലാണ് വിജയന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. മൂന്ന് തവണകളായി സി.പി.എം ചാലിങ്കാല്‍ ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിജയന്‍ തന്റെ സ്വാധീനം ജീവിതത്തിലെ ഭൗതികസുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിച്ചിട്ടില്ലെന്നത് ഇദ്ദേഹത്തെ വേറിട്ട രാഷ്ട്രീയപ്രവര്‍ത്തകനായി മാറ്റുകയാണ്. ബ്രാഞ്ച് പരിധിയില്‍ ആര്‍ക്ക് എന്ത് പ്രശ്നം വന്നാലും വിജയനെ സമീപിച്ചാല്‍ തന്നെക്കൊണ്ട് കഴിയാവുന്ന സഹായമാണെങ്കില്‍ ചെയ്തുകൊടുക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം നോക്കാറില്ല. ചാലിങ്കാല്‍ ഗവ. എല്‍.പി സ്‌കൂളിന്റെ പുരോഗതിക്ക് അധ്യാപക-രക്ഷാകര്‍തൃസമിതിയിലെ പങ്കാളിത്തം മുഖാന്തിരം ഇടപെട്ടവരില്‍ സി.കെ വിജയന്റെ പേര് മുന്‍നിരയില്‍ തന്നെയുണ്ട്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകന്‍ കൂടിയായ വിജയന്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ രംഗത്തുവന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. നാടകകലാകാരന്‍ എന്ന നിലയിലും അംഗീകാരം നേടിയ വ്യക്തി കൂടിയാണ് വിജയന്‍. മുന്‍പഞ്ചായത്തംഗവും സി.പി.എമ്മിന്റെ പ്രഥമ പുല്ലൂര്‍ ലോക്കല്‍ കമ ്മിറ്റിയംഗവുമായിരുന്ന സി കുഞ്ഞിക്കണ്ണന്റെ മകനാണ് സി.കെ വിജയന്‍. അച്ഛന്റെ ജീവിതപാതയാണ് വിജയനും പിന്തുടരുന്നത്. ജീവിതനിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ സാധിക്കുന്ന തൊഴിലുകള്‍ക്കൊന്നും ശ്രമിക്കാതെ കല്ലുകെട്ട് മേസ്ത്രിയായി അധ്വാനിക്കുന്ന ജവിഭാഗങ്ങള്‍ക്കിടയില്‍ അവരിലൊരാളായി ജീവിക്കുന്ന വിജയന്‍ പൊതു പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാകുകയാണ്.

Related Articles
Next Story
Share it