വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലായി കോര്‍പറേറ്റ് ഓഫീസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്മ്യൂണിക്കേഷന്‍സിന്റെ വളര്‍ച്ചയില്‍ പുതിയ നാഴികക്കല്ലായി കോര്‍പറേറ്റ് ഓഫീസ്. അത്യാധുനിക സംവിധാനങ്ങളോടും സൗകര്യങ്ങളോടും കൂടി തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ ഫാത്തിമ നഗറില്‍ നിര്‍മിച്ച കോര്‍പ്പറേറ്റ് ഓഫീസ് തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മംഗളം മാനേജിംഗ് ഡയറക്ടര്‍ സാജന്‍ വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത്, മലയാള മനോരമ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചാണ്ടി, സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

വളപ്പില കമ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജയിംസ് ജെയിംസ് വളപ്പില, ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില എന്നിവരും സന്നിഹിതരായി. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍, ഗോപു നന്തിലത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഗോപു നന്തിലത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഓഫീസ് സന്ദര്‍ശിച്ചു. ന്യൂസ് പേപ്പര്‍, ടിവി, റേഡിയോ, ഡിജിറ്റല്‍ മീഡിയ തുടങ്ങി പരസ്യ രംഗത്തെ എല്ലാ സേവനങ്ങളും ഏറ്റവും മികവോടെ നിര്‍വ്വഹിക്കുന്ന വളപ്പില കമ്മ്യൂണിക്കേഷന്‍സിന് കേരളത്തിലെ 9 നഗരങ്ങളില്‍ ശാഖകളുണ്ട്.

Photo Caption

വളപ്പില കമ്മ്യൂണിക്കേഷന്‍സ് കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. കല്യാണ്‍ സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോസ് ആലുക്കാസ്, മലയാള മനോരമ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ചാണ്ടി, വളപ്പില കമ്യൂണിക്കേഷന്‍സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍സ് വളപ്പില, ജയിംസ് ജെയിംസ് വളപ്പില ഡയറക്ടര്‍മാരായ പോള്‍ വളപ്പില, ലിയോ വളപ്പില തുടങ്ങിയവര്‍ സമീപം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it