ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇന്ത്യന്‍ സ്ത്രീകളുടെ പക്കല്‍!!
ഇന്ത്യയില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ സ്വര്‍ണ്ണം എല്ലായ്‌പ്പോഴും സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും സാംസ്‌കാരിക പ്രാധാന്യത്തിന്റെയും പ്രതീകമാണ്. ഇന്ത്യന്‍ സ്ത്രീകളും സ്വര്‍ണ്ണാഭരണങ്ങളും തമ്മിലുള്ള ബന്ധം വിവാഹവേളകളിലും പ്രകടമാണ് . ആഘോഷം എന്തുമായാലും സ്വര്‍ണ്ണം അവിഭാജ്യ ഘടകമാണ്. വധുവിന് സ്വര്‍ണം സമ്മാനിക്കുന്നതും ഇന്ത്യന്‍ വിവാഹങ്ങളിലെ സ്ഥിരം കാഴ്ചയാണ്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ പ്രേമം കാരണം ഏകദേശം 24,000 ടണ്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നുവെന്നാണ് കണക്ക്. ഇത് ലോകത്തിലെ മൊത്തം സ്വര്‍ണ്ണ ശേഖരത്തിന്റെ 11% വരും. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വലിയ സ്വര്‍ണ്ണശേഖരം ഇന്ത്യന്‍ സംസ്‌കാരവും സ്വര്‍ണവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുകയാണ്. ഇന്ത്യന്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്വര്‍ണ്ണത്തിന്റെ അളവ്, സ്വര്‍ണ്ണം കൈവശം വയ്ക്കുന്ന മുന്‍നിര രാജ്യങ്ങളുടെ ശേഖരത്തെ മറികടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യങ്ങളും കൈവശമുള്ള സ്വര്‍ണത്തിന്റെ അളവും
അമേരിക്ക- 8000 ടണ്‍സ്
ജര്‍മ്മനി- 3300 ടണ്‍സ്
ഇറ്റലി- 2450 ടണ്‍സ്
ഫ്രാന്‍സ്-2400 ടണ്‍സ്
റഷ്യ - 1900 ടണ്‍സ്