Begin typing your search above and press return to search.
കൂടിയുമില്ല കുറഞ്ഞുമില്ല; സ്വര്‍ണവിലയില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 7450 രൂപയും പവന് 59,600 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 59,600 രൂപ തിങ്കളാഴ്ച രേഖപ്പെടുത്തിയതാണ്. ഇത് കൂടുമോ കുറയുമോ എന്നാണ് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ആശങ്ക.കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇത് കടന്നും കുതിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. സ്വര്‍ണവില ഈ വര്‍ഷം 65000 കടക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
Next Story