ചങ്കിടിപ്പ് കൂട്ടി സ്വര്‍ണവില; ഉയര്‍ന്ന വിലയില്‍ മാറ്റമില്ലാതെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച റെക്കോര്‍ഡിലെത്തിയ 60,200 ല്‍ തന്നെയാണ് ഇന്നും വില നില്‍ക്കുന്നത്. കൂടാനാണോ കുറയാനാണോ നീക്കം എന്നതാണ് സ്വര്‍ണപ്രേമികളെയും വിവാഹ സംഘങ്ങളെയും ആശങ്കപ്പെടുത്തുന്നത്. കല്ല്യാണ സീസണ്‍ ആയതിനാല്‍ വില കൂടിയേക്കാം എന്നാണ് വിപണിയില്‍ നിന്നുളള സൂചനകള്‍ വ്യക്തമാക്കുന്നത്. 2025ല്‍ സ്വര്‍ണവില 65000 കടക്കുമെന്ന് നേരത്തെ ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. ഇന്നും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6205 രൂപയാണ്. അന്താരാഷ്ട്രതലത്തില്‍ നിക്ഷേപം കൂടിയതാണ് സ്വര്‍ണവിലയുടെ വില കൂടാന്‍ കാരണമായത്. രൂപയ്ക്കെതിരായ ഡോളറിന്റെ വളര്‍ച്ചയും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമാകുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ച കൊണ്ട് മൂവായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ജനുവരിയിലെ സ്വര്‍ണവില

ജനുവരി 01 - ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 57,200 രൂപ

ജനുവരി 02 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 57,440 രൂപ

ജനുവരി 03 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നു. വിപണി വില 58,080 രൂപ

ജനുവരി 04 - ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 57,720 രൂപ

ജനുവരി 05 - സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 06 - സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 07 - സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 57,720 രൂപ

ജനുവരി 08 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. . വിപണി വില 57,800 രൂപ

ജനുവരി 09 - ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില 58,080 രൂപ

ജനുവരി 10 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 58,280 രൂപ

ജനുവരി 11 - ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 58,520 രൂപ

ജനുവരി 12 - സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,520 രൂപ

ജനുവരി 13 - ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില 58,720 രൂപ

ജനുവരി 14 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 58,640 രൂപ

ജനുവരി 15 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 58,720 രൂപ

ജനുവരി 16 - ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 59,120 രൂപ

ജനുവരി 17 - ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ ഉയര്‍ന്നു. വിപണി വില 59,600 രൂപ

ജനുവരി 18 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ

ജനുവരി 19 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 59,480 രൂപ

ജനുവരി 20 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 59,600 രൂപ

ജനുവരി 21 - സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 59,600 രൂപ

ജനുവരി 22 - ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയര്‍ന്നു. വിപണി വില 60,200 രൂപ


Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it