സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 64960, കൂടിയത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ രണ്ടാം ദിനവും ഇരു സംഘടനകളും സ്വര്‍ണവില വര്‍ധിപ്പിച്ചിരിക്കുകയാണ്. പവന് 64960 രൂപയാണ് രേഖപ്പെടുത്തിയത്. 440 രൂപ കൂടി.

വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് ഇരുസംഘനകളും നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇരു സംഘടനകളും ഒരേ വിലയില്‍ തുടരുന്നു.

ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂട്ടി 8120 രൂപയും, പവന് 440 രൂപ കൂട്ടി 64960 രൂപയുമാണ് വില.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 6695 രൂപയും, പവന് 360 രൂപ കൂട്ടി 53560 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കൂട്ടി, ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമാണ് നിശ്ചയിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 6680 രൂപയും, പവന് 360 രൂപ കൂട്ടി 53440 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 108 രൂപ എന്ന നിലയില്‍ തുടരുന്നു.

ഇക്കണക്കിന് പോയാല്‍ സ്വര്‍ണം 65,000 ല്‍ എത്താന്‍ അധികദൂരമില്ല. ഫെബ്രുവരിയില്‍ യു.എസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പം താഴ്ന്നെങ്കിലും വ്യാപാര യുദ്ധ ഭീതി നിലനില്‍ക്കുന്നതാണ് ഇന്ന് സ്വര്‍ണവിലയെ ബാധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 2,945 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.

അധികം വൈകാതെ തന്നെ 300 ഡോളര്‍ കടക്കുമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ കണക്കുകൂട്ടല്‍. സാധാരണ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവുകളില്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടാകാറുണ്ട്. മാര്‍ച്ച് മാസത്തില്‍ വില കുറയുകയും ചെയ്യുന്നതാണ് കാണുന്നത്. എന്നാല്‍ ഇത്തവണ 120 ഡോളറിന്റെ കുറവ് വന്നതിനുശേഷം വിലവര്‍ധനവ് തുടരുകയാണ്.

Related Articles
Next Story
Share it