സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് വീണ്ടും സ്വര്‍ണം; 360 രൂപ വര്‍ധിച്ചു
Gold Rate Increases in State

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വ്യാപാര സംഘടനകളുടെ പിളര്‍പ്പിനെ തുടര്‍ന്ന് വ്യത്യസ്ത നിരക്കുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് സംഘനകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ്. അതേസമയം, സാധാരണ വെള്ളിയുടെ വില ഇരു സംഘടനകളും രണ്ട് രൂപ കൂട്ടി. ഒരേ വിലയില്‍ തുടരുന്നു. ചൊവ്വാഴ്ച പവന് 240 രൂപ കുറഞ്ഞിരുന്നു.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ അറിയിച്ചത് പ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂട്ടി 8065 രൂപയും, പവന് 360 രൂപ കൂട്ടി 64520 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6650 രൂപയും, പവന് 280 രൂപ കൂട്ടി 53200 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിക്കും 2 രൂപ കൂട്ടി. ഗ്രാമിന് 106 രൂപയില്‍ നിന്ന് 02 രൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കൂട്ടി, ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമാണ് നിശ്ചയിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6635 രൂപയും, പവന് 280 രൂപ കൂട്ടി 53080 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 106 രൂപയില്‍ നിന്ന് 02 രൂപ കൂട്ടി 108 രൂപ എന്ന നിലയില്‍ തുടരുന്നു.
സ്വര്‍ണ വില ഉയരത്തിലെത്തിയതോടെ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 73,150 രൂപയോളം നല്‍കേണ്ടി വരും. അഞ്ച് പവന്റെ ആഭരണം വാങ്ങാന്‍ 3,65,505 രൂപ വേണ്ടിവരും.
സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജി.എസ്.ടി എന്നിവ ചേര്‍ത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.