സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം; കൂടിയത് 880 രൂപ; പവന് 65,840

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുകയാണ്. കഴിഞ്ഞ 3 ദിവസം കൊണ്ട് 1,680 രൂപയുടെ വര്‍ധനയാണുണ്ടായത്.

ഇരു സംഘടനകളും വെള്ളിയാഴ്ച സ്വര്‍ണവില വര്‍ധിപ്പിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഒരേ വിലയാണ് സംഘനകള്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കുകളാണ്. അതേസമയം, സാധാരണ വെള്ളിയുടെ വില ഇരു സംഘടനകളും വര്‍ധിപ്പിച്ച് ഒരേ നിരക്കില്‍ തുടരുന്നു.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) ഭാരവാഹികള്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കൂട്ടി 8230 രൂപയും, പവന് 880 രൂപ കൂട്ടി 65840 രൂപയുമാണ് വില വില നിശ്ചയിച്ചിരിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി 6785 രൂപയും, പവന് 720 രൂപ കൂട്ടി 54280 രൂപയുമാണ് വിപണി വില. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 108 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 110 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കെ.സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂട്ടി, ഗ്രാമിന് 8230 രൂപയും പവന് 65840 രൂപയുമാണ് നിശ്ചയിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂട്ടി 6770 രൂപയും, പവന് 720 രൂപ കൂട്ടി 54160 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ വെള്ളിയുടെ വിലയിലും മാറ്റം. ഗ്രാമിന് 108 രൂപയില്‍നിന്ന് 02 രൂപ കൂട്ടി 110 രൂപ എന്ന നിലയില്‍ തുടരുന്നു.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഇന്ന് ഏറ്റവും കുറഞ്ഞത് പണക്കൂലിയും നികുതികളും ഉള്‍പ്പെടെ 71,500 രൂപയാണ് നല്‍കേണ്ടത്. വിവാഹ പാര്‍ട്ടികളേയും മറ്റും നിരാശയിലാക്കിയാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. കുറയും എന്ന് കരുതി കാത്തുനിന്നവര്‍ക്കും നിരാശയാണ് ഫലം.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ചുമത്തല്‍ ഭീതിയാണ് സ്വര്‍ണം പിടിവിട്ട് ഉയരാന്‍ കാരണം. ചുങ്കം ചുമത്തല്‍ സാമ്പത്തികമേഖലയില്‍ ആശങ്കയുണ്ടാക്കുന്നത് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് ചുവടുവയ്ക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

അമേരിക്കന്‍ ഓഹരി വിപണിയുടെ ഇടിവും സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യ സൂചനകളും സ്വര്‍ണത്തിന് തിളക്കം കൂട്ടുന്നുണ്ട്.

Related Articles
Next Story
Share it