പിടിവിട്ട് വീണ്ടും സ്വര്‍ണവില!! 60,000 ലേക്ക് ഇനി കുറഞ്ഞ ദൂരം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് വീണ്ടും 59,600 രൂപയിലേക്ക് വീണ്ടും സ്വര്‍ണവിലയെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില ഇതേ നിലയിലെത്തിയിരുന്നു. ശനിയാഴ്ച വീണ്ടും കുറയുകയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് 59,600 . വൈകാതെ അറുപത് കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.
കഴിഞ്ഞ വര്ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഇതും കടന്ന് ഈ വര്‍ഷം സ്വര്‍ണ വില 65000 ല്‍ എത്തുമെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ജനുവരിയുടെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന് വില. മൂന്നാഴ്ച കൊണ്ട് 2400 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.