പൊന്നുവില പിന്നോട്ടില്ല: ഇന്നും കൂടി: പവന് 63920 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7990 രൂപയിലും പവന് 63920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപയും പവന് 40 രൂപയും കൂടി. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6585 രൂപയിലും പവന് 52680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വെള്ളി നിരക്കും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയില്‍ നിന്ന് 1 രൂപ കൂടി 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി 106 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണം കുതിപ്പ് തുടരുകയായിരുന്നു. ബുധനാഴ്ച സ്വര്‍ണവില കുറഞ്ഞത് ആഭരണ പ്രേമികള്‍ക്കും വിവാഹ സംഘങ്ങള്‍ക്കും കുറച്ച് ആശ്വാസമായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച തുടര്‍ന്ന് വന്ന ട്രെന്‍ഡ് തന്നെ ഇന്നും ആവര്‍ത്തിക്കുകയായിരുന്നു. ജി.എസ്.ടിയും പണിക്കൂലിയും ഉള്‍പ്പെടെ ഉപഭോക്താവ് ഒരു പവന് ഇനി 70,000 രൂപയുടെ അടുത്ത് നല്‍കേണ്ടി വരും.

ജനുവരിയുടെ തുടക്കത്തില്‍ പവന് 57200 രൂപയായിരുന്നു വില. ആറാഴ്ച കൊണ്ട് ആറായിരം രൂപയിലധികം വര്‍ധനവാണ് സ്വര്‍ണം പവന് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ്സില്‍ ട്രംപ് സ്ഥാനാരോഹണം ചെയ്തതിന് പിന്നാലെയുണ്ടായ ധനവിപണയിലെ അനിശ്ചിതത്വവും വില കൂടാന്‍ കാരണമായി.

Related Articles
Next Story
Share it