ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. ശനിയാഴ്ച ഇരു വിഭാഗവും വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ ഒരു ഗ്രാം സാധാരണ വെള്ളി നിരക്കില്‍ ഇരു വിഭാഗത്തിനും മാറ്റമില്ല.
വ്യാപാരി സംഘടനയിലെ പിളര്‍പ്പ് മൂലം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വ്യത്യസ്ത സ്വര്‍ണവിലകളാണ് വിപണിയില്‍ രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച സ്വര്‍ണത്തിന് ഇരുവിഭാഗവും വില കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയിരിക്കയാണ്. മുന്‍ ദിവസങ്ങളിലെ പോലെ ഇനി റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം എത്തുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
ഭീമ ഗ്രൂപ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ശനിയാഴ്ച സ്വര്‍ണവില കൂട്ടിയതായി അറിയിച്ചു. സംഘടനയുടെ തീരുമാനപ്രകാരം, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 8040 രൂപയും പവന് 400 രൂപ കൂട്ടി 64320 രൂപയുമാണ് നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 6630 രൂപയും പവന് 320 രൂപ കൂട്ടി 53040 രൂപയുമാണ് വിപണിവില. അതേസമയം, സാധാരണ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അയമു ഹാജി പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രടറിയുമായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷനും (AKGSMA) ശനിയാഴ്ച വില കൂട്ടിയതായി അറിയിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂട്ടി 8040 രൂപയും പവന് 320 രൂപ കൂട്ടി 64320 രൂപയുമാണ് നിശ്ചയിച്ച വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6615 രൂപയും പവന് 240 രൂപ കൂട്ടി 52920 രൂപയുമാണ് സംഘടന തീരുമാനിച്ച നിരക്ക്. അതേസമയം, സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.