പിടിവിട്ട് സ്വര്‍ണ വില!! പവന് വില 60,000ന് അടുത്ത്

സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. ഇന്ന് പവന് 480 രൂപ വര്‍ധിച്ച് 59,600 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 7450 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായ 59,640 ഉടന്‍ മറികടന്ന് സ്വര്‍ണവില പവന് 60,000ന് അടുത്തെത്താന്‍ അധികം നാള്‍ വേണ്ടിവരില്ലെന്ന സൂചനയാണ് വിലക്കയറ്റം സൂചിപ്പിക്കുന്നത്. ജനുവരിയുടെ തുടക്കത്തില്‍ പവന് 57,200 ഉണ്ടായിരുന്ന സ്വര്‍ണവില ഒറ്റയടിക്കാണ് 2800 രൂപ വര്‍ധിച്ച് 59000 മറികടന്നത്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 76000 രൂപ വേണ്ടി വരും. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 65000 രൂപ വരെ ചിലവ് വരാനാണ് സാധ്യത.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 2025-ല്‍ സ്വര്‍ണവില 65,000 കടക്കുമെന്നാണ് വിദ?ഗ്ദരുടെ വിലയിരുത്തല്‍

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it