നാലാം ദിനവും ആശ്വാസം; സ്വര്‍ണവില കുറഞ്ഞു; പവന് 63520 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 63520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7940 രൂപയാണ് നല്‍കേണ്ടത്.

വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7350, രൂപയിലും പവന് 63600 രൂപയിലുമാണ് വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

സ്വര്‍ണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങല്‍വിലയും കുറഞ്ഞിട്ടുണ്ട്. ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. രണ്ടുമാസത്തിനിടെ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവില കുറഞ്ഞത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുറഞ്ഞത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമാണ്.

Related Articles
Next Story
Share it