ആശ്വാസത്തിന്റെ മൂന്നാം ദിനം; സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7350, രൂപയിലും പവന് 63600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6550 രൂപയിലും പവന് 52400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍ നിന്ന് 01 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

സ്വര്‍ണവില കുറഞ്ഞതോടെ ആഭരണങ്ങളുടെ വാങ്ങല്‍വിലയും കുറഞ്ഞിട്ടുണ്ട്. ജനുവരി 22നാണ് സ്വര്‍ണവില 64000 കടന്ന് റെക്കോര്‍ഡിലെത്തിയത്. രണ്ടുമാസത്തിനിടെ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവില കുറഞ്ഞിട്ടുള്ളൂ. തൊട്ടടുത്ത ദിവസം തന്നെ വില ഉയരുന്ന കാഴ്ചയും കാണാമായിരുന്നു.

Related Articles
Next Story
Share it