കുതിപ്പിന് സ്റ്റോപ്പ്; സ്വര്‍ണവിലയില്‍ കുറവ്; പവന് 63520

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. സ്വര്‍ണത്തിന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7940 രൂപയിലും പവന് 63520 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6550 രൂപയിലും പവന് 52400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞദിവസം സ്വര്‍ണത്തിന് റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കൂടി ഗ്രാമിന് 8060 രൂപയിലും പവന് 64480 രൂപയിലുമാണ് വ്യാപാരം നടന്നത്. രണ്ട് ദിവസത്തിനിടെ പവന് 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരുന്നത്.

പുതുവര്‍ഷം പിറന്നത് മുതല്‍ സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയാണ് ഭൂരിഭാഗം ദിനങ്ങളിലും ഉണ്ടായത്. കഴിഞ്ഞാഴ്ച മിക്ക ദിനങ്ങളിലും സര്‍വകാല റെക്കോര്‍ഡില്‍ ആണ് വ്യാപാരം നടത്തിയത്. ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Related Articles
Next Story
Share it