സ്വര്‍ണക്കുതിപ്പ് റെക്കോര്‍ഡില്‍; പവന് 63840 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍. പവന് 65,000 ആകാന്‍ ഇനി അധികദൂരമൊന്നുമില്ല. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 7980 രൂപയും പവന് 63840 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്.

ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6585 രൂപയിലും പവന് 52680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

പുതുവര്‍ഷം പിറന്നത് മുതല്‍ സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയാണ് ഭൂരിഭാഗം ദിനങ്ങളിലും ഉണ്ടായത്. പവന് 57000 ല്‍ ഉണ്ടായിരുന്ന വില ഒരു മാസം പിന്നിടുമ്പോള്‍ 6840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണവില കഴിഞ്ഞാഴ്ച മിക്ക ദിനങ്ങളിലും സര്‍വകാല റെക്കോര്‍ഡില്‍ ആണ് വ്യാപാരം നടത്തിയത്. ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Related Articles
Next Story
Share it