സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം; വര്‍ധനവ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ വില വര്‍ധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വര്‍ധന നടപ്പിലാക്കുക എന്നും മന്ത്രി വ്യക്തമാക്കി. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it