Begin typing your search above and press return to search.
കുതിച്ചുകയറി സ്വര്‍ണവില; വില 58,000 ന് മുകളില്‍
കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 200 രൂപ കൂടി 58,720 രൂപയായി. പുതുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില ആഭരണ പ്രേമികളെ ചെറുതായൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 25 രൂപ കൂടി 7340 രൂപയായി. രണ്ടാഴ്ചകൊണ്ട് ഉയര്‍ന്ന വിലവര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തിലും സ്വര്‍ണത്തിന്റെ വില മുന്നോട്ട് തന്നെയാണ്. ഇങ്ങനെപോയാല്‍ സ്വര്‍ണവില പവന് 60,000ന് അടുത്തെത്താന്‍ അധിക ദിവസം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടല്‍. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഏറിയും കുറഞ്ഞും നിന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ അഞ്ച് ദിവസം കൊണ്ടാണ് കുതിച്ചുകയറിയത്. വെള്ളിവിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ്.
Next Story